നടി ഡയാന ഹമീദ് വിവാഹിതയായി

നടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി. നടൻ അമീൻ മടത്തിലാണ് വരൻ. ആതീവരഹസ്യമായിട്ടാണ് വിവാഹം എങ്കിലും മീഡിയ രംഗത്തെ പ്രമുഖർ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അവതാരകനായും നടനായും അമീൻ സോഷ്യൽ മീഡിയക്ക് സുപരിചിതൻ ആണ്. നിരവധി കാലമായി സിനിമ രംഗത്ത് സജീവമാണെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് ഡയാന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മുൻപേ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഡയാന വിവാഹത്തെ പറ്റി ചെറിയ സൂചന ഡയാന നൽകിയിരുന്നു. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഡയാന അഭിനയിച്ചിട്ടുണ്ട്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. അതേസമയം താരങ്ങളുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും പ്രണയത്തിലായിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.