മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികള്‍ ആരേലും ഉണ്ടോ...: അമേയ

സദാചാരവാദികള്‍ക്ക് എതിരെ നടി അമേയ. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് അമേയ നല്‍കിയ ക്യപ്ഷനാണ് വൈറലാകുന്നത്. പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ഉണ്ടോ എന്നാണ് നടി ചോദിക്കുന്നത്.

‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്‍പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?!’: ഗ്ലാമര്‍ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുകളായി എത്തുന്നത്. എല്ലാ കമന്റുകള്‍ക്കും നടി മറുപടിയും നല്‍കുന്നുണ്ട്.

‘സൈബര്‍ സദാചാരവാദികള്‍ എവിടെ’ എന്ന കമന്റിന് ‘ആവോ’ എന്നാണ് അമേയ മറുപടി നല്‍കിയിരിക്കുന്നത്. അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരം നല്‍കുന്ന ക്യാപ്ഷനുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

View this post on Instagram

A post shared by Ameya Mathew (@ameyamathew)

Read more

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. വൂള്‍ഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകള്‍.