നടന്‍ വടിവേലുവിന് ഒമിക്രോണ്‍? ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

നടന് ഒമിക്രോണ്‍ ആണോ എന്ന് സംശയം ഉള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് വടിവേലു ലണ്ടനില്‍ പോയത്. നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് സുഖപ്രാപ്തി നേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം നടന്‍ കമല്‍ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read more

കോവിഡ് പൊസിറ്റീവായ വിവരം കമല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതേസമയം, സൂപ്പര്‍ താരങ്ങളായ വിക്രം, അര്‍ജുന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.