'ഹായ് വിനയ്, ഞാന്‍ രാജ്കുമാര്‍, മാലിക് കണ്ടു..'; വിനയ് ഫോര്‍ട്ടിനെ അഭിനന്ദിച്ച് ബോളിവുഡ് താരം

മാലിക് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ നടന്‍ വിനയ് ഫോര്‍ട്ടിന്റെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചത്. രാജ്കുമാര്‍ അയച്ച മെസേജ് വിനയ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

“”ഹായ് വിനയ്. ഞാന്‍ രാജ്കുമാര്‍. ഞാന്‍ മാലിക് കണ്ടു. നിങ്ങളുടെ ഗംഭീരമായ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു”” എന്നാണ് രാജ്കുമാര്‍ അയച്ച മെസേജ്. അഭിനന്ദനത്തിന് വിനയ് ഫോര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, മാലിക്കിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്.

2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.

Read more

മാലികിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നുമാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പ്രതികരിക്കുന്നത്. ചിത്രം പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ തോന്നുന്നുത് എന്നും സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.