ഇന്‍സ്റ്റഗ്രാമില്‍ പ്രഭാസ് ഫോളോ ചെയ്യുന്നത് ആറ് ബോളിവുഡ് നടിമാരെ മാത്രം; ലിസ്റ്റില്‍ അനുഷ്‌കയില്ല, ചര്‍ച്ചയാകുന്നു

ബാഹുബലി താരം പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 6.5 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രഭാസിനെ പിന്തുടരുന്നത്. എന്നാല്‍ ആകെ 14 പേരെയാണ് പ്രഭാസ് പിന്തുടരുന്നത്.

കൗതുകത്തോടെയാണ് താരം പിന്തുടരുന്ന ആരൊക്കെയെന്ന് ആരാധകര്‍ നോക്കി കാണുന്നത്. പ്രഭാസ് പിന്തുടരുന്ന ആളുകളില്‍ എട്ട് പേരും ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. ആറ് നടിമാരെയാണ് പ്രഭാസ് ഫോളോ ചെയ്യുന്നത്.

ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, ശ്രുതി ഹസന്‍, ഭാഗ്യ ശ്രീ, പൂജ ഹെജ്ഡെ തുടങ്ങിയ താരങ്ങളെയാണ് പ്രഭാസ് ഫോളോ ചെയ്യുന്നത്. പ്രഭാസിന്റെ നായികമാരായി എത്തിയവരും ആകാന്‍ പോകുന്നവരുമാണ് ഈ നടിമാര്‍. എന്നാല്‍ ലിസ്റ്റില്‍ അനുഷ്‌ക ഷെട്ടിയുടെ പേരില്ലാത്തത് ചര്‍ച്ചയാവുകയാണ്.

നടന്റെ കരിയറിലെ ആദ്യ സിനിമകളിലെ നായികമാര്‍ ആയിരുന്ന തൃഷ, കാജല്‍ അഗര്‍വാള്‍ എന്നിവരെയും പ്രഭാസ് ഫോളോ ചെയ്യുന്നില്ല. അമിതാഭ് ബച്ചന്‍, നടന്‍ സണ്ണി സിംഗ്, നാഗ് അശ്വിന്‍, സംവിധായകരായ രാധ കൃഷ്ണ കുമാര്‍, പ്രശാന്ത് നീല്‍, ഓം റൗട്ട്, സുജീത്ത്, എഡിറ്റര്‍ ഡി ബി ബ്രാക്കമോണ്ടസ് എന്നിവരാണ് പ്രഭാസ് ഫോളോ ചെയ്യുന്ന മറ്റു പ്രമുഖര്‍.