പലതും ഭാവനയില്‍ മെനഞ്ഞെടുക്കുകയാണ്.. എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് പറയാനുള്ളത്..: എലിസബത്ത്

തന്നെ കുറിച്ച് ഭാവനയില്‍ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തു വരുന്നുണ്ടെന്ന് നടന്‍ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. തന്റെ യൂട്യൂബ് ചാനലിലാണ് എലിസബത്ത് സംസാരിച്ചത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് എലിസബത്ത് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് എലിബത്ത് പറയുന്നത്.

എലിസബത്തിന്റെ വാക്കുകള്‍:

വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഭാവനയില്‍ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തു വരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെ കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്.

ഞാന്‍ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാല്‍ അതല്ല സത്യം. ഞാന്‍ സൈക്യാട്രി ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് ശരിയല്ല. ഞാന്‍ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്റ്റോ അല്ല. ഞാന്‍ എംഡി പൂര്‍ത്തിയാക്കിയിട്ടില്ല. എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്.

Read more

എന്‍ട്രന്‍സിന് പ്രിപ്പയര്‍ ചെയ്തിരുന്നു. പക്ഷേ എക്‌സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു. ഞാന്‍ മെഡിസിനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഡോക്ടര്‍ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്ന് പറഞ്ഞത് ചിലപ്പോള്‍ തെറ്റി കേട്ടതാകാം.