നടന്‍ ബൈജുവിന്റെ മകള്‍ വിവാഹിതയായി; വീഡിയോ

നടന്‍ ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്‍. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വച്ചായിരുന്നു വിവാഹം. നിരവധി താരങ്ങള്‍ വിവാഹച്ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബൈജു-രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ.

ഡോക്ടര്‍ ആണ് ഐശ്വര്യ. പ്രിയദര്‍ശന്‍, ഷാജി കൈലാസ്, ആനി, സോന നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു.