ആരാധകര്‍ വളഞ്ഞു, അജിത്തിന് പരിക്ക്; താരം ആശുപത്രിയില്‍

നടന്‍ അജിത്ത് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷന്‍ ഏറ്റുവാങ്ങി ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് താരം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം ചികിത്സ തേടിയതെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

പദ്മഭൂഷണ്‍ സ്വീകരിച്ച് മടങ്ങി വരവെ ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടം അജിത്തിനെ വളഞ്ഞിരുന്നു. ഇതിനിടെ താരത്തിന് കാലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അതിനാല്‍ ഫിസിയോതെറാപ്പിക്കായാണ് നടന്‍ ആശുപത്രിയില്‍ എത്തിത്.

Read more

ഇന്ന് വൈകുന്നേരം തന്നെ അജിത്തിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നുമാണ് നനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.