'നിഷ്‌കളങ്കമായി പറഞ്ഞതാണ്, അല്ലാതെ കള്ളു കുടിച്ചിട്ടൊന്നുമല്ല സിനിമയ്ക്കു പോയത്'; ട്രോളന്‍മാര്‍ ഏറ്റെടുത്ത സന്തോഷ് പറയുന്നു

‘ലാലേട്ടന്‍ ആറാടുകയാണ്..’ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടതാണ്. ആറാട്ട് സിനിമ ഇറങ്ങിയതിന് ശേഷം ലാലേട്ടന്‍ ആറാടുകയാണ് എന്ന ഡയലോഗുമായി മിക്ക മീഡിയകള്‍ക്ക് മുന്നിലും സന്തോഷ് വര്‍ക്കി എന്ന ആരാധകന്‍ എത്തി.

നാലു വയസ്സു മുതല്‍ മോഹന്‍ലാല്‍ ഫാനാണ് എന്നാണ് സന്തോഷ് പറയുന്നത്. മനസില്‍ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹന്‍ലാല്‍ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. മദ്യപാനം പോലെ ഒരു ദുശ്ശീലവും ഇല്ല.

ആറാട്ട് കണ്ടിട്ടുള്ള തന്റെ അഭിപ്രായം നിഷ്‌കളങ്കമായി പറഞ്ഞതാണ്. അല്ലാതെ കള്ളു കുടിച്ചിട്ടൊന്നുമല്ല സിനിമയ്ക്കു പോയത്. മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെ ഇപ്പോള്‍ ചില ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ട്.

ട്രോളുകള്‍ എല്ലാം കണ്ടു. തമാശ രീതിയില്‍ മാത്രമാണ് എടുത്തിട്ടുള്ളത്. വളരെ ക്രിയേറ്റീവ് ആയ കാര്യമല്ലേ. മിക്കതും കണ്ടു. വളരെ നന്നായിട്ടുണ്ട് എന്നുമാണ് സന്തോഷ് പറയുന്നത്. എന്‍ജിനീയര്‍ ആയ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.

Read more

അതേസമയം, മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പുകളിലും സന്തോഷിന്റെ വിശേഷങ്ങളാണ് നിറയുന്നത്. സന്തോഷ് ‘മോഹന്‍ലാല്‍ ദ വെര്‍സറ്റെയ്ല്‍ ജീനിയസ് ആന്‍ഡ് മെസഞ്ചര്‍ ഓഫ് ലവ്’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.