'നെയ്യാറ്റിന്‍കര ഗോപന്‍', ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലോ? പ്രേക്ഷക പ്രതികരണം

‘ആറാട്ട്’ ചിത്രത്തിന് തിയേറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്ക് തിയേറ്ററുകളില്‍ ആവേശം തീര്‍ക്കാന്‍ സാധിച്ചു. മാസിന്റെ ആറാട്ടുമായി ആണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം സ്‌ക്രീനില്‍ നിറയുന്നത്.

എന്നാല്‍ ആക്ഷന്‍ മാത്രമല്ല, ചിത്രത്തിലെ ഹാസ്യ നിമിഷങ്ങളും വലിയ പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോള്‍ ഇതിന്റെ ഇന്റര്‍വെല്‍ പഞ്ചും ഒരു കിടിലന്‍ രണ്ടാം പകുതിയാണ് കാത്തിരിക്കുന്നത് എന്ന സൂചനയാണ് നല്‍കുന്നത്.

ആദ്യ പകുതിയില്‍ മോഹന്‍ലാലിന് ഒപ്പം തന്നെ സിദ്ദിഖ്, ജോണി ആന്റണി എന്നിവരും കയ്യടി നേടുന്നുണ്ട്. രാഹുല്‍ രാജ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് ഫീല്‍ വീണ്ടും ഉയര്‍ത്തുന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് ആദ്യ പകുതിയില്‍ തന്നെ സമ്മാനിച്ചത്.