ഡ്യൂപ്പില്ലാതെ അമ്പരപ്പിച്ച് പ്രണവ്; 'ആദി'യുടെ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം “ആദി”യുടെ മേക്കിംഹ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡ്യൂപ്പില്ലാതെ വളരെ മനോഹരമായാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. സാഹസിക രംഗങ്ങള്‍ തന്മയത്തത്തോടുകൂടി അവതരിപ്പിക്കാന്‍ പ്രണവിന് കഴിഞ്ഞതായി മേക്കിംഗ് വീഡിയോ കണ്ടാല്‍ മനസിലാക്കുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യചിത്രം നരസിംഹം വന്നത് ഒരു ജനുവരി 26ന്. ഇന്നിതാ മോഹന്‍ലാല്‍ നായാകനാകാത്ത ആശിര്‍വാദിന്റെ ആദ്യചിത്രം ആദി വന്നതും മറ്റൊരു ജനുവരി 26ന്.

പ്രണവി മോഹന്‍ലാല്‍ നായകനാകുന്ന ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആക്ഷന്‍ രംഗങ്ങളിലൂടെ പ്രണവ് അമ്പരപ്പിക്കുന്നുവെന്ന് സിനിമ കണ്ടവര്‍ പറയുന്നു.