നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ ബലാത്സംഗ കുറ്റം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കഴിഞ്ഞയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മുതൽ നിരവധി പുരുഷ താരങ്ങൾക്കെതിരെയുള്ള വിവിധ നടിമാരുടെ വെളിപ്പെടുത്തലുകൾ മലയാള സിനിമാലോകത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. നടിയുടെ പരാതിയിൽ മലയാളത്തിലെ പ്രമുഖ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ മാറാട് പോലീസ് കേസെടുത്തു. മുകേഷ് നേരത്തെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.

ഐപിസി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ, ഐപിസി 376 (1) ബലാൽസംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ആരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതിനിടെ, സി.പി.ഐ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ (എൻ.എഫ്.ഐ.ഡബ്ല്യു) ജനറൽ സെക്രട്ടറിയുമായ ആനി രാജ, ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ നടനും രാഷ്ട്രീയക്കാരനുമായ മുകേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

Read more

വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.