ജാനുവായി സാമന്ത; 96 തെലുങ്ക് റീമേക്ക് ടീസര്

പ്രണയം കൊണ്ട് കാണികളെ മുറിവേല്‍പ്പിച്ച ചിത്രമാണ് “96 “. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത് റാമിന്റെയും ജാനുവിന്റെയും നഷ്ട പ്രണയത്തിന്റെ കഥയാണ്. വിജയ് സേതുപതിയും തൃഷയും ആണ് റാമും ജാനുവും ആയത്. ചിത്രത്തിന്റെ കന്നഡ റീമേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സാമന്തയും ഷെര്‍വാനന്ദും ചേര്‍ന്നുള്ള തെലുങ്ക് പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

ജാനു എന്നാണ് 96 തെലുങ്ക് പതിപ്പിന്റെ പേര്. പ്രേം കുമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനാണ് വേഷമിടുന്നത്.
96 ലെ ഹൃദയ സ്പര്‍ശിയായ സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയും ഈ സിനിമയുടെ ഭാഗമാണ്.

Read more

ഇതെനിക്കൊരു സ്‌പെഷ്യല്‍ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നുവെന്നും സാമന്ത നേരത്തെ പറഞ്ഞിരുന്നു. ഹൈദരാബാദ്, വിശാഖപട്ടണം, മാലിദ്വീപ്, കെനിയ എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.