കുഞ്ഞാലി ഒച്ച വെച്ചിട്ടും പറങ്കികള്‍ കേട്ടില്ല, പൊട്ടന്മാര്; മരക്കാറിലെ 81 അബദ്ധങ്ങള്‍, വീഡിയോ

‘മരക്കാര്‍’ സിനിമയിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വീഡിയോ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 81 തെറ്റുകളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വീഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വീഡിയോയുടെ തുടക്കം.

67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.