ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; സാധ്യത പട്ടികയിൽ മുന്നിൽ ഈ താരങ്ങൾ

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് ആറ് മണിക്കാണ് പ്രഖ്യാപനം. ബോളിവുഡ് താരങ്ങളായ വിക്രാന്ത് മാസി, റാണി മുഖർജി എന്നിവരാണ് മികച്ച നടനും നടിക്കുമുളള സാധ്യത പട്ടികയിൽ മുന്നിൽ. ഇവർക്കൊപ്പം രണ്ട് തെന്നിന്ത്യൻ താരങ്ങളും അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് സൂചന. നാല് മണിക്ക് അവാർഡ് ജൂറി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എൽ മുരുകൻ എന്നിവർക്ക് റിപ്പോർട്ട് നൽകും. ദില്ലി എൻഎംസിയിൽ വച്ചാണ് ജൂറി വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണുക. 2023 ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.

12 ത്ത് ഫെയിലിലെ പ്രകടനമാണ് വിക്രാന്ത് മസ്സേയെ അവാർഡിനായുള്ള മത്സരത്തിൽ മുൻനിരയിൽ എത്തിച്ചത്. സാഹചര്യങ്ങളോട് പട പൊരുതി ഐപിഎസ് നേടിയ മനോജ് കുമാർ ശർമ്മയുടെ ജീവിതം പറയുന്ന ചിത്രമാണ് 12 ത്ത് ഫെയിൽ  മിസിസ് ചാറ്റർജി വേഴ്സസ് നോർവേ ആണ് റാണി മുഖർജി അഭിനയിച്ച ചിത്രം. ഇന്ത്യൻ ദമ്പതികളുടെ മക്കളെ 2011 ൽ നോർവീജിയൻ പൊലീസ് കിഡ്നാപ്പ് ചെയ്ത യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമായിരുന്നു മിസിസ് ചാറ്റർജി വേഴ്സസ് നോർവേ.

Read more

മികച്ച വിനോദ ചിത്രത്തിനായുള്ള പുരസ്കാരം റോക്കി ഔർ റാണി കി പ്രേം കഹാനിക്ക് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.