മലയാള സിനിമയ്ക്ക് നഷ്ടം 700 കോടിക്ക് മുകളില്‍? ഒരാഴ്ച പോലും തിയേറ്ററില്‍ തികയ്ക്കാതെ 202 സിനിമകള്‍! ഫ്‌ലോപ്പും ആവറേജ് ഹിറ്റുമായി സൂപ്പര്‍താര ചിത്രങ്ങളും!

മലയാള സിനിമയെ സംബന്ധിച്ച് ഇത്രയും നഷ്ടം സംഭവിച്ച മറ്റൊരു വര്‍ഷം കാണില്ല. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടം 700 കോടിക്ക് മുകളിലാണ് എന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തല്‍. 2023ല്‍ തിയേറ്ററുകളില്‍ എത്തിയത് 220 സിനിമകളാണ്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചു കിട്ടിയത് വെറും 14 സിനിമകള്‍ക്ക് മാത്രം.

സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അടക്കം ഏതാനും ദിവസങ്ങള്‍ മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടുള്ളു എന്നതാണ് സത്യം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ സിനിമകള്‍ എത്തുകയും അടുത്തയാഴ്ച അത് മാറി വരികയും ആയിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ‘ജിന്ന്’ ആയിരുന്നു ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രം. ജനുവരി 6ന് ആയിരുന്നു റിലീസ്.

വ്യത്യസ്ത ഭാവത്തില്‍ സൗബിന്‍: 'ജിന്ന്' ഇറങ്ങുന്നു, റിലീസ് തീയതി - soubin shahir new movie jinn release date - Malayalam News

ഏറെ കാലത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷം എത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം അധികനാള്‍ നീണ്ടു പോയില്ല. ജനുവരിയില്‍ 15 സിനിമകള്‍ എത്തിയെങ്കിലും അതില്‍ ഹിറ്റ് ആയത് മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ മാത്രമാണ്. മോഹന്‍ലാലിന്റെ ‘എലോണ്‍’, മഞ്ജു വാര്യരുടെ ‘ആയിഷ’ അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ ദുരന്തമായി. മഞ്ജു വാര്യരുടെ ‘വെള്ളരിപട്ടണം’ എന്ന ചിത്രവും ഫ്‌ലോപ്പ് ആയിരുന്നു.

2023ലെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം എത്തുന്നത് ഫെബ്രുവരിയിലാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘രോമാഞ്ചം’ മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടുകയായിരുന്നു. 75 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ‘ഇരട്ട’, ‘രേഖ’ എന്നീ ചിത്രങ്ങള്‍ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രില്‍ എത്തിയ ‘പൂക്കാലം’, ‘പാച്ചുവും അത്ഭുതവിളക്കും’ ആവറേജ് ഹിറ്റ് ആയി മാറിയിരുന്നു.

Romancham' review | Smartly-woven humour makes Soubin Shahir-Arjun Ashokan's film a fun watch | Movie Review | Onmanorama

മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വക നല്‍കിയത് ജൂഡ് ആന്തണിയുടെ ‘2018’ ആണ്, ഓസ്‌കര്‍ നാമനിര്‍ദേശവുമായി. 177 കോടി കള്ക്ഷന്‍ നേടിയ ചിത്രം സൂപ്പര്‍ ഹിറ്റായി. മെയ്യില്‍ റിലീസ് ചെയ്ത ‘നെയ്മര്‍’ മുടക്കുമുതല്‍ തിരിച്ചു കിട്ടിയ ചിത്രങ്ങളില്‍ ഒന്നാണ്. ജൂണ്‍ 2ന് മലയാളത്തില്‍ നിന്നും തിയേറ്ററിലെത്തിയ 9 സിനിമകളാണ്. ഈ 9 സിനിമകളും ഫ്‌ലോപ്പ് ആയി.

Watch 2018: Everyone Is A Hero (Malayalam) Full HD Movie Online - Sony LIV

ജൂണില്‍ റിലീസ് ചെയ്ത ‘മധുര മനോഹര മോഹം’ സിനിമയും മുടക്കുമുതല്‍ തിരിച്ചു കിട്ടിയ ചിത്രമായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ എത്തിയതെങ്കിലും തിയേറ്ററില്‍ പരാജയമായി. സെപ്റ്റംബറില്‍ അപ്രതീക്ഷിതമായി മറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടി എത്തി. നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് യുവതാരങ്ങളുടെ ചിത്രം ‘ആര്‍ഡിഎക്‌സ്’ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്.

RDX Review: A thrilling action film | nowrunning

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റ് ആവുകയായിരുന്നു. നവംബറില്‍ എത്തിയ സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ജിയോ ബേബി-മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഹിറ്റ് ചിത്രമാണ്. ഡിസംബര്‍ 21ന് എത്തിയ മോഹന്‍ലാലിന്റെ ‘നേര്’ ചിത്രം നിലവില്‍ 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.

Kannur squad': Men on a mission- The New Indian Express