കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച ചിത്രം വാസന്തി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം വാസന്തി. ഷിനോസ് റഹമാൻ, സജാസ് റഹമാൻ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം നടന്‍ സിജു വിത്സന്‍ ആണ് നിര്‍മ്മിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ജല്ലിക്കെട്ടിനാണ് പുരസ്‌കാരം. വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സിനിമകളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടന് അര്‍ഹനായി. മികച്ച നടി കനി കുസൃതി, സിനിമ ബിരിയാണി.

119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുണ്ടായത്. 71 സിനിമകളാണ് നവാഗത സംവിധായകരുടെതായി എത്തിയത്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ:

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹമാൻ, സജാസ് റഹമാൻ

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കട്ട്

മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

ഗാനരചന: സുജേഷ് രവി

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ

മികച്ച സ്വഭാവനടി: സ്വാസിക

മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാർ

മികച്ച കഥാകൃത്ത്: ഷാഹുൽ

മികച്ച കുട്ടികളുടെ ചിത്രം: നാനി

പ്രത്യേകപരാമർശം:

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

പ്രത്യേക ജൂറി അവർഡ്- സിദ്ധാർഥ് പ്രിയദർശൻ- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

Read more

മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ