'രണ്ടാം മരക്കാര്‍'; പത്തൊമ്പതാം നൂറ്റാണ്ട്; പ്രേക്ഷക പ്രതികരണം

സംവിധായകന്‍ വിനയന്റെ തിരിച്ചുവരവ് എന്ന തരത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിനെ ഏവരും ഉറ്റുനോക്കിയത്. തിരുവോണ ദിനത്തില്‍ ്‌പ്രേക്ഷകര്‍ തീയറ്ററുകളിലേക്കെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്‌ക്രീന്‍ കൌണ്ടുമായി ഞെട്ടിച്ചാണ് വിനയന്റെ സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എത്തിയത്. തിരുവോണ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്‌ക്രീനുകള്‍ ഉണ്ട്. ജിസിസിയിലും അത്രതന്നെ സ്‌ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്.


ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും ഇന്ന് തന്നെയാണ്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു, തിരുപ്പൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ ഉണ്ട്. അതേസമയം ജിസിസി ഒഴികെയുള്ള ചിത്രത്തിന്റെ വിദേശ റിലീസ് 9-ാം തീയതി ആണ്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്‌ക്രീന്‍ കൌണ്ടോടെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ റിലീസ്.

ഇതില്‍ യൂറോപ്പില്‍ മാത്രം നൂറിലേറെ തിയറ്ററുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. അതേസമയം മലയാളം പതിപ്പ് മാത്രമാണ് ഇന്ന് തിയറ്ററുകളില്‍ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ അവ ഇന്ന് റിലീസ് ചെയ്യില്ല.