ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ‘ഭ്രമയുഗം’ പ്രദർശിപ്പിക്കും; പ്രദർശനം ഫെബ്രുവരി 12ന്; നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ സിനിമ

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ വീണ്ടും ചരിത്രത്തിൽ ഇടം പിടിക്കുന്നു. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന വലിയ അംഗീകാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഇക്കാര്യം സ്വന്തം പേജിലൂടെ അറിയിച്ചത്.

അക്കാദമി മ്യൂസിയം സംഘടിപ്പിക്കുന്ന ‘Where the Forest Meets the Sea’ എന്ന അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശന പരമ്പരയിലാണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. ഫോക്ലോർ കഥകളെയും ഐതിഹ്യങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

മ്യൂസിയത്തിലെ പസിഫിക് ടെറസിൽ 2026 ഫെബ്രുവരി 12-നാണ് ഭ്രമയുഗത്തിന്റെ പ്രദർശനം. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായാണ് അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്നത്. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

Read more