മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ ഐ.എഫ്.എഫ്‌.കെ മത്സരവിഭാഗത്തിലേക്ക്

27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങള്‍. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ എത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്നിവയാണ് മലയാളത്തില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ.ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്. കൂടാതെ മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു. 12 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

വഴക്ക് – സനല്‍കുമാര്‍ ശശിധരന്‍

ആയിരത്തൊന്ന് നുണകള്‍ – താമര്‍ കെ.വി

ബാക്കി വന്നവര്‍ – അമല്‍ പ്രാസി

പട – കമല്‍ കെ എം

നോര്‍മല്‍ – പ്രതീഷ് പ്രസാദ്

ഡ്രേറ്റ് ഡിപ്രഷന്‍ – അരവിന്ദ് എച്ച്

വേട്ടപ്പട്ടികളും ഓട്ടക്കാരും – രാരിഷ് ജി

ആണ് – സിദ്ധാര്‍ഥ ശിവ

ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും – സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍

ധബാരി ക്യുരുവി – പ്രിയനന്ദനന്‍ ടി.ആര്‍

ഫ്രീഡം ഫൈറ്റ് – അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ്

19 1 എ – ഇന്ദു വി എസ്