മലയാളത്തില്‍ ട്രെന്‍ഡ് മാറ്റം... 2022-ല്‍ സ്‌കോര്‍ ചെയ്തത് ആര്?

ട്രെന്‍ഡ് മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ നായക നടനോളം തന്നെ പ്രധാന്യം നടിമാര്‍ക്കും ലഭിക്കുന്നുണ്ട്. അന്യഭാഷാ സിനിമകളില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവുള്ള ഒരു കഥാപാത്രമായി നടിമാരെ കൊണ്ടു വരുമ്പോള്‍ മലയാള സിനിമ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കാറുണ്ട്. നായകനോ നായികക്കൊ അപ്പുറം പ്രാധാന്യമുള്ള സ്വഭാവ കഥാപാത്രങ്ങളും മലയാള സിനിമയില്‍ എത്തി എന്നതാണ് പുതുമ. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടിമാരില്‍ ആദ്യ സ്ഥാനത്ത് എടുത്ത് പറയേണ്ടത് ബിന്ദു പണിക്കരുടെ പേരാണ്….

ഇതാണ് റോഷാക്കിലെ യഥാര്‍ത്ഥ സസ്‌പെന്‍സ്; ഞെട്ടിച്ച് ബിന്ദു പണിക്കര്‍; മമ്മൂട്ടിയേയും വെല്ലുന്ന പെര്‍ഫോമന്‍സ് | DoolNews

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രശംസ നേടിയ താരം ബിന്ദു പണിക്കര്‍ ആണ് എന്ന് തന്നെ പറയാം. മൂന്ന് പതിറ്റാണ്ടായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച് താരം സിനിമയിലുണ്ട്. പ്രേക്ഷകരെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിച്ചിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളുണ്ട്. എന്നാല്‍ ‘റോഷാക്ക്’ എന്ന സിനിമയിലെ സീത ഏറെ വ്യത്യസ്തമായിരുന്നു. കവിയൂര്‍ പൊന്നമ്മ സ്റ്റൈലില്‍ ഒരു ടിപ്പിക്കല്‍ അമ്മ കഥാപാത്രമായാണ് എത്തുക എന്ന് തോന്നിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഗംഭീര ട്വിസ്റ്റുമായാണ് സീത എന്ന കഥാപാത്രം എത്തിയത്. മലയാളത്തില്‍ ഒരു എക്‌സ്പിരിമെന്റല്‍ ഫിലിം ആയാണ് റോഷാക്ക് എത്തിയത്. സിനിമയില്‍ മമ്മൂട്ടിയോളം തന്നെ മികച്ച അഭിനയമായിരുന്നു ബിന്ദു പണിക്കരുടെത്. സീത എന്ന നെഗറ്റീവ് വേഷം നടിയുടെ കരിയറിലെ ഒരു ബെഞ്ച്മാര്‍ക്ക് തന്നെയാണ്.

Bhoothakaalam review: A moving mental health drama disguised as horror - Hindustan Times

‘ഭൂതകാലം’ സിനിമയില്‍ നടി രേവതി അവതരിപ്പിച്ച ആശ എന്ന കഥാപാത്രം, നാല് പതിറ്റാണ്ട് നീളുന്ന തന്റെ അഭിനയ ജീവിതത്തില്‍ താരം ഇന്നുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു. വിഷാദരോഗം നേരിടുന്ന ഒരു മധ്യവയസ്‌ക. രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള ഈ സൈക്കോളജിക്കല്‍ ഹൊറര്‍ സിനിമയായി എത്തിയ ഭൂതകാലം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. രേവതിക്ക് കരിയറിലെ ആദ്യ സംസ്ഥാന പുരസ്‌കാരവും ഈ സിനിമ നേടിക്കൊടുത്തു. വിഷാദ രോഗവും, കടുത്ത ഏകാന്തതയും, വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന സ്ത്രീയെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചയില്‍ രേവതി സ്‌ക്രീനിലെത്തിച്ചിരുന്നു.

May be an image of 1 person and text

കഴിഞ്ഞ പത്തു വര്‍ഷമായി സിനിമയിലുള്ള താരമാണ് പൗളി വത്സന്‍. ഈ വര്‍ഷത്തെ മികച്ച പെര്‍ഫോമന്‍സ് ആണ് താരം ‘അപ്പന്‍’ സിനിമയില്‍ കാഴ്ചവച്ചത്. അപ്പനിലെ കുട്ടിയമ്മ താരത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ക്രൂരനായ ഭര്‍ത്താവിനൊപ്പം ജീവിച്ചതിന്റെ നഷ്ടബോധവും ദൈന്യതയും ഈര്‍ഷ്യയും എല്ലാം ഭാവത്തിലും നോട്ടത്തിലും സംഭാഷണത്തിലും ഒക്കെ പൗളി കൈകാര്യം ചെയ്തിട്ടുണ്ട്. നടി ഇതുവരെ ചെയ്ത സിനിമകളില്‍ വച്ച് ഏറ്റവും ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണിത്.

ആദ്യമായാണ് ഒരു മുന്‍നിര നടി ലെസ്ബിയന്‍ റോളില്‍ ധൈര്യത്തോടെ അഭിനയിക്കുന്നത്. മോണ്‍സ്റ്റര്‍ എന്ന സിനിമ ഫ്‌ളോപ്പ് ആയിരുന്നുവെങ്കിലും ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതൊരു നടിയും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ഏറ്റെടുത്ത് അതിനെ മാക്‌സിമം പെര്‍ഫെക്ഷനോടെ അവതരിപ്പിച്ച് കയ്യടി നേടുക എന്നത് നിസാര കാര്യമല്ല. സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രശംസകള്‍ നേടിയതും ഹണി അവതരിപ്പിച്ച ക്രിസ്റ്റിന ലൂഥര്‍ എന്ന കഥാപാത്രമാണ്.

Minal Murali' Basil Joseph & Darshana Rajendran Starrer Jaya Jaya Jaya Jaya Hey Gets An OTT Streaming Date – Deets Inside

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നടിയാണ് ദര്‍ശന രാജേന്ദ്രന്‍. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ‘ഹൃദയം’ ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയപ്പോള്‍, ഈ വര്‍ഷം ഒടുവില്‍ എത്തിയ ‘ജയ ജയ ജയ ജയഹേ’ ഹിറ്റായി. ജയക്കും ദര്‍ശന എന്ന കഥാപാത്രത്തിനും ഒരു സവിശേഷ വ്യക്തിത്വവും ജീവനും പകരുന്നതായിരുന്നു ദര്‍ശനയുടെ പ്രകടനം.