ആട് തോമ വീണ്ടും വരും ; രണ്ട് കോടി ചെലവിൽ സ്ഫടികം റീ റിലീസിനൊരുങ്ങുന്നു

ഭദ്രൻ-മോഹൻലാൽ ചിത്രം
സ്ഫടികം    മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയിട്ട് 25 വർഷമായി.

ഇപ്പോഴിതാ   സ്ഫടികത്തിന്റെ റീ റിലീസിനെ കുറിച്ച് ഭദ്രൻ വെളിപ്പെടുത്തിയിരിക്കുകയാണ്

അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ജോമെട്രിക്സ് എന്ന പുതിയ കമ്പനി ചിത്രത്തിന്റെ  റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷൻ ബാക്കിങ് ആണ്  നടത്തുന്നത്.

സ്ഫടികത്തിന് വേണ്ടി  കെ.എസ്.ചിത്രയും മോഹൻലാലും വീണ്ടും പാടുകയാണ്. ഒരു മാസമായി ചിത്ര ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകളിലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പ്രസാദ് ലാബിലാണ് ചിത്രത്തിന്റെ റെസ്റ്റൊറേഷൻ ജോലികൾ പുരോഗമിക്കുന്നത്. ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിർമാതാവ് ആർ.മോഹനിൽ നിന്നു വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട്  കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്.   സിനിമയുടെ സൗണ്ട് ട്രാക്കിൽ മാറ്റങ്ങൾ വരുത്തും.

ചിത്രത്തിന്റെ 25–ാം വാർഷിക ദിനത്തിൽ മോഹൻലാലിന്റെ ഫെയ്സ്ബുക് പേജിലൂടെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ  കോവിഡ് പ്രതിസന്ധി കാരണം അതു മാറ്റിവച്ചിരിക്കുകയാണ്. സിനിമ ഈ വർഷം റിലീസ് ചെയ്യാമെന്നാണു കരുതുന്നതെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു.