സംവിധായകന് ആഷിഖ് അബു വാരിയന്കുന്നന് എന്ന ചലച്ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബറും 1921 എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.
ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിംഗ് വഴി സാമ്പത്തിക ശേഖരണം നടത്തുകയാണ് അലി അക്ബർ. ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബികയിൽ പൂജയ്ക്കായി സമർപ്പിച്ചതായി സംവിധായകൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
Read more
ചിത്രത്തിന്റെ ഗാന റെക്കോഡിംഗ് രംഗത്തേക്ക് കടന്നിരിക്കുകയാണ് സംവിധായകന്. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ അലി അക്ബര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.