വീട്ടിൽ തന്നെ ഒരു ഭാഗത്ത് സ്റ്റൈൽ മന്നന് ക്ഷേത്രം; 250 Kg ഭാരം വരുന്ന വിഗ്രഹം; രജനി ആരാധകൻ വേറെ ലൈവൽ

സിനിമാതാരങ്ങളെ ആരാധിക്കുന്നതിൽ തമിഴ്നാട്ടുകാരോളം ആത്മാർത്ഥതയുള്ള ആളുകളില്ല. പൂവിട്ട പൂജിക്കുക എന്ന കേട്ടിട്ടേ ഉള്ളുവെങ്കിൽ തമിഴിനാട്ടിലത് സർവസാധാരണമാണ്. അമ്പലം കെട്ടി വിഗ്രഹമാക്കി പൂവിട്ട് പൂജിക്കുക തന്നെ ചെയ്യും. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തി വിജയിച്ച എംജിആറിന്‍റെയും കരുണാനിധിയുടെയും ജയലളിതയുടെയും ഉദാഹരണങ്ങള്‍ തന്നെ അക്കാര്യത്തിൽ എടുക്കാം. ഇവരിൽ പലർക്കും ആരാധകർ ക്ഷേത്രങ്ങൾ പണിത് ആരാധന നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അക്കൂട്ടത്തിൽ തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ, സൂപ്പർസ്റ്റാർ രജനീ കാന്തും എത്തി നിൽക്കുന്നു. ജനികാന്തിന്‍റെ പേരിലും ഒരു ക്ഷേത്രം വന്നിരിക്കുകയാണ് മധുരയില്‍. കാര്‍ത്തിക് എന്ന ആരാധകനാണ് ഇതിന് പിന്നില്‍. വെറും ക്ഷേത്രമല്ല 250 കിലോ ഭാരം വരുന്ന രജനിയുടെ വിഗ്രഹമം പ്രതിഷ്ഠിച്ച ക്ഷേത്രമാണ് ഇത്.തന്‍റെ വീടിന്‍റെ തന്നെ ഒരു ഭാഗമാണ് കാര്‍ത്തിക് അമ്പലമാക്കി മാറ്റിയിരിക്കുന്നത്.

തങ്ങളെ സംബന്ധിച്ച് രജനികാന്ത് ദൈവമാണെന്നും അതിനാലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നും കാര്‍ത്തിക് പറയുന്നു. തങ്ങള്‍ രജനികാന്തിനെ സ്നേഹിക്കുന്നുവെന്നും തന്‍റെ കുടുംബം അഞ്ച് തലമുറകളായി രജനികാന്ത് ആരാധകരാണെന്നും പറയുന്നു. രജനിയുടെ മാത്രം സിനിമകളാണ് താൻ കാണുന്നതെന്നും കാർത്തിക് പറയുന്നു. ഏതായാലും കാർത്തിക്കിന്റെ രജനി ക്ഷേത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.