'നീം, നീ അത്രമാത്രം ആത്മാർത്ഥതയോടെ നിന്നു, ലോകയുടെ വിജയം നിന്റെ കൂടെ വിജയമാണ്'; നിമിഷ് രവിയെ പ്രശംസിച്ച് അഹാന കൃഷ്ണ

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽകർ സൽമാൻ നിർമിക്കുന്ന 7മത്തെ ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര നേട്ടങ്ങൾ സ്വന്തമാക്കി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനോടകം ആഗോളതലത്തിൽ 270 കോടിയാണ് ലോക നേടിയത്. മഞ്ഞുമ്മൽ ബോയ്‌സിന്റെയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചാണ് ലോകയുടെ മുന്നേറ്റം. ചിത്രത്തിൽ നടൻ കൃഷ്ണകുമാറിന്റെ മകൾ അഹനകൃഷ്ണയും നല്ലൊരു കഥാപാത്രത്തെ കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകയുടെ ഓരോ ഫ്രെയിമുകളും മനോഹരമാക്കിയ നിമിഷ് രവിയെകുറിച്ചുള്ള അഹാന കൃഷ്ണയുടെ സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.

ലോകയുടെ ഓരോ ഫ്രെയിമുകളും ഇന്റർനാഷണൽ നിലവാരത്തിലെന്ന് പ്രേക്ഷകനും മലയാള സിനിമ ഒന്നടങ്കം പറയുമ്പോൾ അതിന് പുറകിൽ നിമിഷ് രവി എന്ന ചെറുപ്പക്കാരനാണ്. 2019-ൽ ലൂക്കയുടെ കാമറ ചലിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ നിമിഷിന്റെ അടുത്ത സുഹൃത്താണ് അഭിനേത്രി അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിമിഷുമായി ഒന്നിച്ചുള്ള നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിമിഷിന്റെ ഓരോ നേട്ടത്തിലും സന്തോഷിക്കുന്ന അഹാനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാവുന്നത്.

ലോകയുടെ വിജയത്തിൽ നിമിഷും ഒരു കാരണമാണെന്ന് സ്റ്റോറിൽ പറയുന്നുണ്ട്. ഈ സ്റ്റോറി നിമിഷും റീ ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിമിഷ് ലോകയ്‌ക്കൊപ്പമാണെന്നും മറ്റു പ്രോജക്ടുകളിൽ തിരക്കായി നിൽക്കുമ്പോഴും ലോകയുടെ അപ്ഡേറ്റുകൾ അരുണിനെ വിളിച്ചു ഡെയിലി വിളിച്ചു അന്വേഷിക്കുന്ന ഒരാളാണ് നിമിഷെന്ന് അഹാന സ്റ്റോറിയിൽ പറഞ്ഞു. ‘നീം , നീ അത്രമാത്രം ആത്മാർത്ഥതയോടെയാണ് ലോകയ്‌ക്കൊപ്പം നിന്നത്. ഒരു സിനിമോറ്റോഗ്രാഫർ എന്നതിനപ്പുറമാണ് നീ ലോകയ്ക്ക് വേണ്ടി നിലകൊണ്ടത്. ഇന്ന് ലോകയ്ക്ക് ഉണ്ടായിരിക്കുന്ന വിജയത്തിൽ നിന്റെ പങ്ക് വലുതാണ്. ഇത് നിന്റെ കൂടെ വിജയമാണ്. സിനിമയിൽ വന്ന കാലം മുതൽ നിന്റെ വർക്കുകളിൽ അത്രമാത്രം ആത്മാർത്ഥയോടെയും അത് മികച്ചതാക്കാൻ നീ കാണിക്കുന്ന എഫോർട്ടും ലക്ഷ്യവും അത്ര സത്യസന്ധമാണ്. നിന്നെയോർത്ത് അത്രമാത്രം അഭിമാനമുണ്ട്’- എന്നായിരുന്നു അഹാനയുടെ വാക്കുകൾ.

Read more