മോണ്‍സ്റ്ററും പുലിമുരുകനും തമ്മിലെന്ത്: തുറന്നുപറഞ്ഞ് വൈശാഖ്

പുലിമുരുകനുമായി ഒരു സാമ്യവുമില്ലാത്ത ചിത്രമായിരിക്കും മോണ്‍സ്റ്ററെന്ന് സംവിധായകന്‍ വൈശാഖ്. മോണ്‍സ്റ്റര്‍ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണെന്നും വൈശാഖ് പറയുന്നു.
ഈ സിനിമ പ്രഖ്യാപിച്ച ശേഷം എന്നോട് എല്ലാവരും ചോദിക്കുന്ന രണ്ട് ചോദ്യങ്ങളാണുള്ളത്. ഒന്ന് ഈ സിനിമ പുലിമുരുകനേക്കാള്‍ മുകളില്‍ ആയിരിക്കുമോ അല്ലെങ്കില്‍ താഴെ ആയിരിക്കുമോ? എന്നത് എന്നാല്‍ ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഒരു പ്രസ്‌കതിയുമില്ലാത്ത സിനിമയാണ് മോണ്‍സ്റ്റര്‍.

മോണ്‍സ്റ്റര്‍ ഒരു തരത്തിലും പുലിമുരുകനുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. പുലിമുരുകന്‍ കൃത്യമായ മാസ് കമേഴ്‌സ്യല്‍ ഫോര്‍മുലയില്‍ ചെയ്ത സിനിമയാണ്. മോണ്‍സ്റ്റര്‍ വളരെ നാച്ചുറല്‍ സ്വഭാവത്തില്‍ പോകുന്ന ത്രില്ലറാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യമുള്ള ട്രീറ്റ്‌മെന്റ് തന്നെയാണ് മോണ്‍സ്റ്ററിലും പരീക്ഷിച്ചിരിക്കുന്നത്.

എന്നെ സംബന്ധിച്ചടത്തോളം മോണ്‍സ്റ്റര്‍ വ്യത്യസ്തമാര്‍ന്ന സിനിമയാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഞാനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത തിരക്കഥയുള്ള, മേക്കിങ് ഉള്ള സിനിമയാണ് മോണ്‍സ്റ്റര്‍.

Read more

ഈ സിനിമ ചെയ്യാനുള്ള കാരണം തന്നെ ഇതിന്റെ പ്രമേയമാണ്. വളരെ രസകരമായി എടുത്തുവച്ചിരിക്കുന്ന തിരക്കഥയാണ് മോണ്‍സ്റ്ററിന്റേത്. അല്‍പം ക്ഷമയോടെ ഇരുന്നാല്‍ മാത്രമേ ഇതിന്റെ അകത്തേക്ക് കയറാന്‍ പറ്റൂ. ‘-വൈശാഖ് പറയുന്നു.