ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷേ അതല്ല കാരണം ; പ്രതികരണവുമായി വീണ നായരുടെ ഭര്‍ത്താവ്

 

മുന്‍ ബിഗ് ബോസ് താരമായ നടി വീണ നായര്‍ വിവാഹ മോചിതയാകുകയാണെന്ന രീതിയില്‍ നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായിരുന്നു. വിവാഹ മോചിതയായിട്ടില്ലെന്നും എല്ലാം കുടുംബങ്ങളിലുമുള്ളതുപോലെ ചെറിയ ചില പ്രശ്‌നങ്ങള്‍ മാത്രമേ ദാമ്പത്യ ജീവിതത്തിലുള്ളൂവെന്നും വീണ നായര്‍ നേരത്തെ പ്രതികരിച്ചിരുന്നു. പ

ഇപ്പോഴിതാ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് വീണയുടെ ഭര്‍ത്താവും ആര്‍ ജെ യുമായ അമന്‍. ‘ അവസാനം ഭാഗം വീണ്ടും വായിച്ചുനോക്കാതെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ കഴിയില്ലെന്ന്’ പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

വിവാഹ മോചനത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിച്ചുകൊണ്ടിരിക്കെ, ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട സമയമായി, മറ്റ് പല കഥകളും ഉണ്ടാകുന്നതിനിടയില്‍ വിശദീകരണം ആവശ്യമാണ്.ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷേ ഡിവോഴ്‌സായിട്ടില്ല. മകന് വേണ്ടി ഞങ്ങള്‍ അത് ചെയ്യുന്നില്ല. അച്ഛന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എനിക്ക് സാധിക്കില്ല. അവന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാകും.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതം ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ളതാണ്. നമ്മള്‍ ശക്തമായി നിലകൊണ്ടേ പറ്റുകയുള്ളു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാഹചര്യം മനസിലാക്കി പിന്തുണയ്ക്കണം.’ അമന്‍ കുറിച്ചു.