ഒരു കാലാത്ത് മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതം തുടങ്ങി അഞ്ചോളം ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലായിരുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയകാല ഓർമ്മകൾ പങ്കുവെച്ചത്.
തങ്ങളും പലപ്പോഴും പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയായിരുന്നില്ല. പലപ്പോഴും മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്. തമാശയായി അവൾ പറയുമായിരുന്നു ആളുകളൊക്കെ പറയുന്നുണ്ടല്ലോ എന്നാൽ നമ്മുക്ക് സീരിയസായി റൊമാൻസ് ചെയ്തൂടെ എന്ന് ഒക്കെ. പക്ഷേ അങ്ങനെയായിരുന്നില്ല.
മോനിഷ തന്റെ നല്ല സുഹൃത് ആയിരുന്നു. ഏകദേശം ഒരേ പ്രായമായിരുന്നു ഞങ്ങൾക്ക്. കളിക്കൂട്ടുകാർ പോലെ ആയിരുന്നു സെറ്റിലൊക്കെ അന്ന്. ഷൂട്ടിങ്ങ് തുടങ്ങിയാൽ പിന്നെ ഒരുപാട് റെസ്പോൻഡ്‌സിബിലിറ്റീസ് ആണ്. ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെൻഷൻ ഇതിനു ഇടയിൽ റൊമാൻസ് ചെയ്യാനൊന്നും സമയം ഇല്ലായിരുന്നു.
Read more
മാത്രം അല്ല സിനിമയിൽ അങ്ങനെ ആണല്ലോ…? രണ്ടോ മൂന്നോ ചിത്രങ്ങൾ ഒരുമിച്ച് ചെയ്താൽ പ്രണയം ആണ് വിവാഹം ഉണ്ട് എന്നൊക്കെ പല വാർത്തകൾ വരും. മോനിഷ മരിച്ചതോടെ ഒരു കാലാകാരി ഇല്ലാതാകുകയായിരുന്നു. ഏറ്റവുമധികം വേദനിപ്പിച്ച ഒരു അനുഭവമായിരുന്നു മോനിഷയുടെ മരണമെന്നും വിനീത് കൂട്ടിച്ചേർത്തു