മദ്യമോ ലഹരിമരുന്നോ ഇതുവരെ ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടുണ്ട്: വിനയ് ഫോര്‍ട്ട്

സിനിമാ മേഖലയില്‍ എല്ലാവരും ലഹി ഉപയോഗിക്കുന്നവരാണ് എന്ന് പറയുന്നതില്‍ വിയോജിപ്പുണ്ടെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. താന്‍ ഇതുവരെ മദ്യമോ ലഹരി മരുന്നോ ഉപയോഗിച്ചിട്ടില്ല എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളജില്‍ ഡ്രോപ്പ് ദ ഡോപ് എന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് നടന്‍ സംസാരിച്ചത്.

നാളിതുവരെ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ല. മദ്യപിക്കാത്തത് കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിട്ടെ ഉള്ളു. സിനിമയില്‍ ഉള്ളവരൊക്കെ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവരാണ് എന്ന തരത്തില്‍ ചാനലുകള്‍ കണ്ടന്റ് ഉണ്ടാക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ജനറലൈസേഷനില്‍ വിയോജിപ്പുണ്ട്.

മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അത് തന്റെ ചോയ്‌സാണ്. ശരീരം കൊണ്ടും ബുദ്ധി കൊണ്ടും ശബ്ദം കൊണ്ടും ജീവിക്കുന്ന ഒരാളാണ്. ചിത്രകാരന് കാന്‍വാസ് എത്ര പ്രധാനം. അതുപോലെയാണ് എനിക്ക് എന്‍െ ശരീരവും ശബ്ദവും. ആരോഗ്യത്തിനും സമാധാനത്തിനും എതിര് നില്‍ക്കുന്നത് പ്രോത്സാഹിപ്പിക്കരുത് എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.

Read more

അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷറഫ് ഹംസ, റാപ്പര്‍ വേടന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.