നടി ആന്‍ഡ്രിയയെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ആന്‍ഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘മാസ്‌ക്’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിലാണ് വിജയ് സേതുപതി സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആന്‍ഡ്രിയ ഉള്ളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെണ്‍കുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കും എന്നാണ് സേതുപതി പറയുന്നത്.
”പണ്ട് ഞാന്‍ ബീച്ചില്‍ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു അതിന് ശേഷം ആന്‍ഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എങ്ങനെയാണ് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്. സിനിമയുടെ ട്രെയ്ലര്‍ കാണുമ്പോള്‍ വടചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്. പണ്ട് ഒരു പരസ്യത്തില്‍ ആന്‍ഡ്രിയയെ കണ്ട ഓര്‍മ എനിക്കുണ്ട്.”
”അന്ന് ഞാന്‍ ആലോചിച്ചിരുന്നു ആരാണ് ഈ പെണ്‍കുട്ടി എന്ന്. ഇന്നും ഞാന്‍ അതേ ചോദ്യം തന്നെ ആവര്‍ത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെണ്‍കുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങള്‍ വീട്ടില്‍ പോയി ഫ്രിഡ്ജില്‍ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ” എന്നാണ് വിജയ് സേതുപതിയുടെ പറയുന്നത്.
Read more
അതേസമയം, നവംബര്‍ 21 നാണ് മാസ്‌ക് തിയേറ്ററില്‍ എത്തുന്നത്. വികര്‍ണ്ണന്‍ അശോക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റുഹാനി ശര്‍മ്മ, ചാര്‍ളി, ബാല ശരവണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജിവി പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.







