വിജയ്‌ക്കൊപ്പം ഒരു ചടങ്ങിലും ഭാര്യയെ കാണാനില്ല, വേര്‍പിരിഞ്ഞെന്ന വാര്‍ത്ത സത്യമോ; വിശദീകരണം

നടന്‍ വിജയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന പ്രചരണ ആരാധകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. സംവിധായകന്‍ അറ്റ്ലിയുടെ ഭാര്യയുടെ ബേബി ഷവര്‍ ചടങ്ങിലും ‘വാരിസ്’ സിനിമയുടെ ഓഡിയോ ലോഞ്ചിലും വിജയയ്ക്കൊപ്പം സംഗീത പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഈ പ്രചരണം സത്യമാണെന്ന് പലരും വിസ്വസിച്ചു.

എന്നാല്‍, ഈ വാര്‍ത്ത സത്യമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്യുമായി അടുത്തവൃത്തങ്ങള്‍. അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകളെന്നും കുട്ടികള്‍ക്കൊപ്പം അമേരിക്കയില്‍ ആയതിനാലാണ് ഈ ചടങ്ങുകളിലൊന്നും സംഗീത പങ്കെടുക്കാതിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിജയ് ഭാര്യയായ സംഗീതയെ ഒഴിവാക്കി പ്രമുഖ നടിയുടെ കൂടെ ജീവിക്കുകയാണെന്നായിരുന്നു വിക്കിപീഡിയ പ്രചാരണം. അദ്ദേഹത്തിന് രണ്ടല്ല, മൂന്ന് കുട്ടികളുണ്ടെന്നും ഇതില്‍ പറയുന്നു.

സംഗീതയില്‍ ജനിച്ച ദിവ്യ സാഷയും ജേസണ്‍ സഞ്ജയ് എന്നിങ്ങനെ രണ്ട് മക്കളാണ് നടനുള്ളത്. മൂന്നാമതും ഒരു കുട്ടിയുണ്ടെന്നാണ് വിക്കിപീഡിയ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. നടന്റെ പാര്‍ട്നര്‍ യുവനടി കീര്‍ത്തി സുരേഷാണെന്നും സൂചിച്ചിരിക്കുന്നു. ഇതിനെല്ലാത്തിനും പുറമേ നടന്റെ വിവാഹമോചനത്തെ കുറിച്ചും പ്രൊഫൈലില്‍ പറയുന്നുണ്ട്.

Read more

പ്രൊഫൈലില്‍ 1999 ല്‍ വിവാഹിതനായെന്നും 2022 ല്‍ ഡിവോഴ്‌സ് ആയെന്നും തിരുത്തി കാണിച്ചിരിക്കുകയാണ്. നടന്റെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റി വളരെ മോശമായ പ്രചരണങ്ങള്‍ക്ക് ആരോ മനപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഇതെന്ന് മനസ്സിലാകുമെന്നും ആരാധകര്‍ പറയുന്നുണ്ട്.