സായ് പല്ലവി ശരിക്കും ഗര്‍ഭിണിയായിരുന്നോ.. തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ: വിദ്യ ബാലന്‍

പ്രേമം എന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. താരത്തെ കുറിച്ച് വിദ്യ ബാലന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടി എന്നാണ് വിദ്യ ബാലന്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്.

സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ എന്ന് പോലും തനിക്ക് തോന്നിപ്പോയി എന്നാണ് വിദ്യ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം പാവ കഥൈകലിലാണ് സായ് ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ സായ്‌യുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Srini325 on Twitter: "Paava Kadhaigal 💥 Oor Iravu 🔥 Thanks for opening up on these issues, making & bringing it to us🙏 #SaiPallavi & legend #Prakashraj garu performances👌🙏 @VetriMaaran sir👍 The painful

പാവ കഥൈകളിലെ അഭിനയം കണ്ട് റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായ് പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു തനിക്ക് എന്ന് വിദ്യ പറഞ്ഞു. ചിത്രത്തില്‍ കാളിദാസിന്റെ അഭിനയവും തന്നെ അമ്പരപ്പിച്ചു എന്നാണ് വിദ്യ പറയുന്നത്.

Paava Kadhaigal teaser: Kalidas Jayaram promises a moving performance | Entertainment News,The Indian Express

കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയി. തന്റെ അഭിനന്ദനം കാളിദാസിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. താന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണെന്നും നിമിഷ സജയന്റെത് ഗംഭീര പ്രകടനം ആയിരുന്നുവെന്നും വിദ്യ ബാലന്‍ പറഞ്ഞു.

Read more