'മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്ക് വേണ്ടി അടുത്ത തലമുറയ്ക്ക് വേണ്ടി'; കൈകൂപ്പി വിതുമ്പി വടിവേലു- വീഡിയോ

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ലോക്ഡൗണില്‍ അനാവശ്യമായി റോഡിലിറങ്ങുന്നവരോട് കൈകൂപ്പി അഭ്യര്‍ത്ഥനയുമായി നടന്‍ വടിവേലു. ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങല്‍ പാലിച്ച് കുറച്ചു നാള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും നമ്മുടെ മക്കള്‍ക്കും ഭാവിതലമുറയ്ക്ക് വേണ്ടിയെങ്കിലും ഇങ്ങനെ ചെയ്യണമെന്നും  ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കൈകൂപ്പി വിതുമ്പി വടിവേലു പറയുന്നു.

“വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്.”

“മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ… ആരും പുറത്തിറങ്ങരുതേ.” കൈകൂപ്പി വിതുമ്പി വടിവേലു വീഡിയോയില്‍ പറഞ്ഞു.