പത്ത് ജന്മമെടുത്താലും എനിക്ക് ചിത്രയെ പോലെ എനിക്ക് പാടാനാവില്ല, എങ്കിലും ഞാന്‍ ഹാപ്പിയാണ്: ഉഷ ഉതുപ്പ്

”എന്റെ കേരളം എത്ര സുന്ദരം” മലയാളികളുടെ സ്വന്തം ദീദി, ഉഷ ഉതുപ്പിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മവരുക ഈ പാട്ടായിരിക്കും. തന്റെ ബോള്‍ഡ് വോയിസ് തരുന്ന ആത്മവിശ്വാസത്തെ കുറിച്ചാണ് ദീദി ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. സംഗീതം തനിക്ക് ബിസിനസ് അല്ല ആശയവിനിമയത്തിനുള്ള ഉപാധിയാണ് എന്നാണ് ഉഷ ഉതുപ്പ് പറയുന്നത്.

സംഗീതം എനിക്ക് ബിസിനസ് അല്ല. ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഈ ലോകത്ത് കെ.ജെ യേശുദാസിനെ പോലെ, എസ്പിബിയെ പോലെ, ചിത്രയെയും സുജാതയെയും പോലെ പാടുന്നവരുണ്ട്. പക്ഷേ, തനിക്കൊരിക്കലും അവരെ പോലെ പാടാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്.

പത്ത് ജന്മമെടുത്താലും ചിത്രയെ പോലെ തനിക്ക് പാടാനാവില്ല. അവര്‍ക്കും തന്നെപോലെ പാടാനാവില്ലല്ലോ. അതുകൊണ്ട് താന്‍ എങ്ങനെയാണോ അതില്‍ ഹാപ്പിയാണ്. ഇക്കാലത്ത് എല്ലാവരുടെയും ശബ്ദം ശ്രോതാക്കള്‍ ആസ്വദിക്കുന്നുണ്ട്. ആര് പാടുന്നു എന്നതിലല്ല, പാട്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിലാണ് കാര്യം.

”നീ മധു പകരു മലര്‍ ചൊരിയൂ’. ‘എന്റെ കേരളം, എത്ര സുന്ദരം… ഈ പാട്ടുകളൊക്കെ ഓരോരുത്തരും ഓരോ രീതിയിലാവും പാടുന്നത്. പക്ഷേ പാട്ട് ജീവിക്കുന്നു. നിങ്ങള്‍ നല്ല പാട്ടുകാരനാണോ നല്ല പാട്ടുകാരനാണോ എന്ന ചോദ്യത്തില്‍ പ്രസക്തിയുമില്ല എന്നും ഉഷ ഉതുപ്പ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.