ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമറസ് വസ്ത്രങ്ങളും ധരിക്കേണ്ടി വരുമെന്ന് അന്ന് കമൽഹാസൻ പറഞ്ഞു: ഉർവശി

ബാലതാരമായി വന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഉർവശി. ഇപ്പോഴും മികച്ച കഥാപാത്രങ്ങളുമായി ഉർവശി സിനിമയിൽ സജീവമാണ്.

കരിയറിന്റെ തുടക്കകാലത്ത് തമിഴ് സിനിമയിൽ ആയിരുന്നു ഉർവശി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ആ സമയങ്ങളിൽ കമൽഹാസൻ തനിക്ക് തന്ന ഉപദേശത്തെ പറ്റി സംസാരിക്കുകയാണ്

“പതിനഞ്ച് വയസ്സിലൊക്കെയാണ് കമല്‍ ഹാസനൊപ്പം നായികയായി അഭിനയിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ വസ്ത്രങ്ങളും എല്ലാം ധരിക്കാന്‍ എനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി കമല്‍ സര്‍ തന്ന ഉപദേശം ഇന്നും താന്‍ ഓര്‍മ്മിക്കുകയാണ്.

Read more

തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പാട്ട് സീനുകളിലെങ്കിലും ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമറസ് വസ്ത്രങ്ങളും ധരിക്കേണ്ടി വരും. നല്ല വേഷങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ മലയാളത്തില്‍ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞത്