'സ്മാർട്ട് വർക്കാണോ ഹാർഡ് വർക്കാണോ സിനിമയ്ക്ക് വേണ്ടത്?.... സ്മാർട്ട് വർക്കാണെന്ന് ഞാൻ പറയും....!' മനസ്സ് തുറന്ന് ഉണ്ണിമായ

സിനിമയിയിൽ കൂടുതലും സ്മാർട്ട് വർക്കിനാണ് പ്രാധാന്യമെന്ന് നടിയും നിർമാതവുമായ  ഉണ്ണിമായ പ്രസാദ്. പറവയിലെ ടീച്ചറായും, ജോജിയിലെ ബിൻസിയായും, അഞ്ചാം പാതിയിരയിലെ എസ്.പിയുമൊക്കെയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ താരമാണ് ഉണ്ണിമായ. അഭിനയത്തിനൊപ്പം തന്നെ സഹസംവിധാനത്തിലും കഴിവ് തെളിയ ഉണ്ണിമായ സിനിമയ്ക്കുള്ളിൽ സ്മാർട്ട് വർക്കിനാണ് പ്രാധാന്യമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹെെൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.

ഒരുപാട് പേരുടെ വർക്കാണ് സിനിെ എന്നത്. അവിടെ സ്മാർട്ട് വർക്കാണോ ഹാർഡ് വർക്കാണോ വേണ്ടത് എന്ന ചോദ്യത്തിന് സ്മാർട്ട് വർക്കാണന്നെ താൻ പറയും. കാരണം എന്തിനെയും വാണിജ്യ പരമായി കാണുന്ന സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കാൻ അല്ലെങ്കിൽ ഒന്ന് അനക്കമെങ്കിലും സൃഷ്ടിക്കണമെങ്കിൽ സ്മാർട്ട് വർക്കിനെ അത് സാധ്യമാകൂ.

സിനിമ എന്നത് ഒരു കൂട്ടായ്മയാണ് അവിടെ ബ്രില്ലൻസിനാണ് പ്രാധാന്യമെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു. സിനിമയ്ക്കുള്ളിൽ വളരെ കുറച്ചു സമയം കൊണ്ട് തന്നെ ആരാധകരുടെ പ്രയങ്കരിയായി മാറിയ താരമാണ് ഉണ്ണിമായ. അഭിനയത്തിനപ്പുറം സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിട്ടുണ്ട്.

Read more

മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളിലാണ് ഉണ്ണിമായ സഹസംവിധായി പ്രവർത്തിച്ചിട്ടുള്ളത്. നടി, സഹസംവിധായിക, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തയാണ് ഉണ്ണിമായ