ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റെയിന്റെ കാമകേളികള്‍ക്ക് താനും ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പള്ഫ് ഫിക്ഷന്‍, കില്‍ബില്‍ തുടങ്ങിയ ചിത്രങ്ങളിലെ നായിക ഉമ തര്‍മന്‍. ഹാര്‍വെയ്ക്കെതിരെ എഴുപതോളം ലൈംഗിക അതിക്ര ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയതാണ് ഉമ ന്യൂയോര്‍ക്ക് ടൈംസിലൂടെ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍.
അയാള്‍ എന്നോട് എല്ലാ മോശംകാര്യങ്ങളും ചെയ്തുവെന്നാണ് അമേരിക്കന്‍ പത്രത്തിന് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ഉമ പറഞ്ഞത്. ലണ്ടനിലെ ഹോട്ടല്‍മുറിയിലായിരുന്നു അത് നടന്നത്. കില്‍ ബിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ഹാര്വെയുമായി മീറ്റിംഗിനായിരുന്നു അവിടെ ചെന്നത്.
“ആ സംഭവത്തിന് ശേഷം അയാളെ ഞാന്‍ നേരില്‍ കണ്ട് പറഞ്ഞതാണ്, എന്നോട് ചെയ്തത് വേറെ ഏതെങ്കിലും ഒരു പെണ്ണിനോട് ചെയ്താല്‍ നിന്റെ കരിയറും കുടുംബവും ഇമേജുമെല്ലാം തകര്‍ക്കുമെന്ന്” – ഉമ പറഞ്ഞു.
Read more
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിക്കുകയാണ് ഹാര്‍വെ. ഉമയോട് ലൈംഗിക അതിക്രമം നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നാണ് ഹാര്‍വെ പറഞ്ഞത്. രണ്ടു ദശാബ്ദകാലത്തിന്ശേഷം ഇത് പറയുന്നത് സംശയകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.