പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ കിട്ടുന്ന രാജ്യം: ജെഎന്‍യു ആക്രമണത്തില്‍ ട്വിങ്കിള്‍ ഖന്ന

ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അക്ഷയ് കുമാറിന്റെ ഭാര്യയും നിര്‍മ്മാതാവുമായ ട്വിങ്കിള്‍ ഖന്ന. വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ പശുക്കള്‍ക്ക് സുരക്ഷ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് ട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചു.

“”വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ സംരക്ഷണം പശുക്കള്‍ക്ക് ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. നിങ്ങള്‍ക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമര്‍ത്താന്‍ കഴിയില്ല, കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും. കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും”” എന്ന് ട്വിങ്കില്‍ ഖന്ന ട്വീറ്റ് ചെയ്തു.

ജെഎന്‍യു അക്രമത്തെക്കുറിച്ച് മുംബൈ മിററില്‍ വന്ന വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. ആലിയ ഭട്ട്, അനില്‍ കപൂര്‍, സ്വര ഭാസ്‌കര്‍, ശബാന ആസ്മി, സോനം കപൂര്‍, തപ്സീ പന്നു എന്നീ താരങ്ങളും ജെഎന്‍യുവിലെ അക്രമസംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു.