'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

ഷോർട്ട് ഫിലിമിലൂടെയും റീലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചതനായ താരമാണ് അമീർ ഷാ അമീ എന്ന അമീർ ജലാൽ. ആലപ്പുഴക്കാരനായ അമീർ ശ്രദ്ധേയനായത് ഷോർട്ട് ഫിലിമുകളിലൂടെ ആണെങ്കിലും സിനിമ രംഗത്തേക്കും താരം ചുവടുവെച്ചിരുന്നു. അമീറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദൃശ്യം 3. ഇപ്പോഴിതാ ‘ദൃശ്യം 3’ൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്ന പ്രമുഖ താരത്തിൻ്റെ മകനായാണ് അമീർ പ്രത്യക്ഷപ്പെടുന്നത്. ‘ദൃശ്യം 3’ തുടങ്ങുന്നതു തന്നെ അമീർ ഷായുടെ രംഗത്തോടെയാണ്. അഞ്ച് വർഷത്തെ കഷ്‌ടപ്പാടിൻ്റെ ഫലമാണ് ‘ദൃശ്യം 3’യിലെ തന്റെ വേഷമെന്നും ഈ സിനിമയിൽ മുഖം കാണിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അമീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദൃശ്യം പോലൊരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ തനിക്ക് എല്ലാവരോടും കടപ്പാടുണ്ട് എന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഇൻസ്റ്റാഗ്രാം പോസ്റ്റ്

ഇതൊരു ചെറിയ സീനല്ലേ? എന്നെ സംബന്ധിച്ച് ചെറുതല്ല , ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട് ഒന്നും പ്രതീക്ഷിക്കാതെ നിങ്ങൾ തന്ന സ്നേഹത്തിന്റെ കഥയുണ്ട് ഒരുപാട് ഷോർട്ഫിലിംകളുടെ റീൽ കളുടെ നാടകങ്ങളുടെ, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്, ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്ന സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സ്നേഹമുണ്ട് , ദൃശ്യം പോലെ മലയാളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയിൽ ഒന്ന് മുഖം കാണിക്കാൻ പറ്റിയത് ആലപ്പുഴയിൽ കുട്ടനാടിന്റെ മൂലയിൽ അങ്ങ് പുളിങ്കുന്നിൽ ഒന്നുമില്ലാതെ ഒരു ധാരണയും ഇല്ലാതെ യാതൊരുവിധ ബന്ധങ്ങളും ഇല്ലാതെ ജനിച്ചു വളർന്ന ഒരു നാട്ടിൻ പുറത്ത്കാരനു, ഈ സിനിമയും ഇന്ന് ഈ കാണുന്ന സോഷ്യൽ മീഡിയയിലെ പിന്തുണയും ഒക്കെ വലിയ കാര്യമാണ്. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട് ❤️🫂
ദൃഢം എന്ന മാർട്ടിൻ ചേട്ടന്റെ @martin_joseph_mjz പടത്തിൽ ഒരു സീൻ അഭിനയിക്കാൻ പറ്റി , അത് കണ്ടിട്ടാണ് ജീത്തു സർ എന്നെ ഇതിലേക്ക് വിളിച്ചത് അതിന് വഴിയൊരുക്കിയ അധീരയ്ക്കും @adhu_raghunathan ഫസലിക്കയ്ക്കും @fazal_hasssan നന്ദിപറയണം. പിന്നെ പേരെടുത്ത് നന്ദി പറയണ്ട ഒരുപാട് പേരുണ്ട് പക്ഷേ അത്രമേൽ പ്രിയപ്പെട്ട അവരൊന്നും അതൊന്നും ആഗ്രഹിക്കുന്നില്ല, എനിക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കും അതിന് എന്നെ പാകപ്പെടുത്തിയത് നിങ്ങൾ തന്ന സപ്പോർട്ടും സ്നേഹവും മാത്രമാണ്,
എനിക്ക് എന്നും അതുവേണം 🫂❤️

View this post on Instagram

A post shared by Ameer Jalal (@ameer_sha_amee_)

Read more