'ഈ ബാര്‍ബി വില്‍പ്പനയ്ക്കുള്ളതല്ല..'; ചിത്രങ്ങളുമായി പ്രയാഗ, ചര്‍ച്ചയാക്കി ആരാധകര്‍

തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. ‘ഈ ബാര്‍ബി വില്‍പ്പനയ്ക്കുള്ളതല്ല!’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് പ്രയാഗ കുറിച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത് വെള്ളിത്തിരയില്‍ എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.

പിന്നീട് ഉസ്താദ് ഹോട്ടലിലും അഭിനയിച്ച പ്രയാഗ ശ്രദ്ധ നേടിയത് പിശാശ് എന്ന തമിഴ് സിനിമയിലൂടെയാണ്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങി സിനിമകളില്‍ നാടന്‍ വേഷത്തില്‍ ആയിരുന്നു പ്രയാഗ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് നടിയുടെ മോഡേണ്‍ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

A post shared by Miss Martin (@prayagamartin)

Read more

റിപ്പിഡ് ജീന്‍സും ടി ഷര്‍ട്ടും ധരിച്ചെത്തിയ നടിയുടെ ലുക്ക് ചര്‍ച്ചയാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ‘ഡാന്‍സ് പാര്‍ട്ടി’, ‘ബുള്ളറ്റ് ഡയറീസ്’, ‘ജമാലിന്റെ പുഞ്ചിരി’ എന്നീ ചിത്രങ്ങളിലാണ് പ്രയാഗ ഒടുവില്‍ വേഷമിട്ടത്. പിന്നീട് പുതിയ സിനിമകള്‍ ഒന്നും താരത്തിന്റെതായി എത്തിയിട്ടില്ല.