മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നിരവധി ജനപ്രിയ ഗാനങ്ങൾ ഗായികയുടേതായുണ്ടെങ്കിലും സംഗീതത്തോടൊപ്പം അഭിനയത്തിലും കഴിവ് തെളിയിച്ച താരം നിരന്തരം ഗോസിപ്പ് കോളങ്ങളിലും അകപ്പെടാറുണ്ട് എന്നതും ശ്രദ്ധേയമാണ്. അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പം ചേർത്താണ് രഞ്ജിനി ജോസ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ളത്.
രഞ്ജിനിക്കെതിരെ പല പ്രചാരണങ്ങളും പ്രചാരണങ്ങളും അടുത്ത കാലത്തായി നടന്നിരുന്നു. അതിൽ ഒന്ന് ഗായകൻ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്നായിരുന്നു. അവതാരക രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണെന്ന പ്രചാരണമായിരുന്നു മറ്റൊന്ന്. എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. രഞ്ജിനി ഹരിദാസിൻ്റെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ഗായികയുടെ പ്രതികരണം. വിജയ് യേശുദാസും താനും ഡേറ്റിംഗിലാണെന്ന് ആളുകൾ പറഞ്ഞുനടന്നുവെന്നും എന്നാൽ തങ്ങൾ ഡേറ്റ് ചെയ്തിട്ടില്ലെന്നും രഞ്ജിനി പറയുന്നു. വിജയ് യേശുദാസ് തന്റെ ബാല്യകാല സുഹൃത്താണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
കൂടാതെ രഞ്ജിനി ഹരിദാസുമായുള്ള ലെസ്ബിയൻ ബന്ധത്തെക്കുറിച്ചും രഞ്ജിനി ജോസ് സംസാരിച്ചു. എന്നെയും രഞ്ജിനി ഹരിദാസിനേയും ചേർത്ത് ആളുകൾ വിവരക്കേട് പറഞ്ഞു. ലെസ്ബിയൻ ആണെന്നാണ് പറഞ്ഞത്. ലെസ്ബിയൻ എന്ന് വിളിക്കുന്നതല്ല തന്റെ പ്രശ്നം എന്നും എനിക്ക് അവരോട് ഒരു എതിർപ്പുമില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. പക്ഷേ, ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല എന്ന് താൻ പറഞ്ഞുവെന്നും രഞ്ജിനി പറഞ്ഞു.
രഞ്ജിനി പറഞ്ഞത്
‘കൊവിഡ് കാലത്തിന് ശേഷം, ആളുകൾ സെൻസെറ്റീവും ഇൻസെൻസിറ്റീവുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നെയും സഹഗായകനെക്കുറിച്ചും എന്നെയും നിന്നെയും കുറിച്ചും വാർത്തകൾ വന്നതും അതിനെതിരെ പ്രതികരിക്കേണ്ടി വന്നതും അതാണ്. ഇൻസെൻസിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാൽ പിന്നെ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ പ്രതികരിച്ച് അവസാനിപ്പിച്ചത്. അന്ന് ഒരുപാട് പേർ എന്നെ പിന്തുണച്ച് രംഗത്തെത്തി. വിജയ് യേശുദാസും ഞാനും ഡേറ്റിംഗിലാണെന്ന് പറഞ്ഞുനടന്നു. പക്ഷേ, അവൻ എൻ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവർക്കാണ് ഭ്രാന്ത്. എന്റെയടുത്ത് നേരിട്ട് ചിലർ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അവൻ എൻ്റെ സുഹൃത്താണ്. അന്ന് മുതൽ അറിയാം. വിജയ് യേശുദാസിനെ ഞാൻ എന്തിന് ഡേറ്റ് ചെയ്യണം. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇതൊക്കെ കരൺ ജോഹറിൻ്റെ സിനിമയിൽ നടക്കുമായിരിക്കും. എന്നാൽ എൻ്റെ ജീവിതത്തിൽ അങ്ങനെ സംഭവിക്കില്ല. പിന്നെ എന്നെയും നിന്നെയും (രഞ്ജിനി ഹരിദാസ്) ചേർത്താണ് ആളുകൾ വിവരക്കേട് പറഞ്ഞത്. നമ്മൾ ലെസ്ബിയൻ ആണെന്നാണ് പറഞ്ഞത്. ലെസ്ബിയൻ എന്ന് വിളിക്കുന്നതല്ല എൻ്റെ പ്രശ്നം. എനിക്ക് അവരോട് ഒരു എതിർപ്പുമില്ല. പക്ഷേ, ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല എന്ന് ഞാൻ പറഞ്ഞു’.







