റീല്‍സുകളിലും ഷോര്‍ട്ട് ഫിലിമുകളിലും പ്രത്യക്ഷപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്ന വ്യക്തിയാണ് രേണു സുധിക്ക്. അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിലാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വിഡിയോ ലീക്ക് ആയതിനു പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.
താൻ ലൈവ് പോയ വിഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വിഡിയോ അല്ല ഇതെന്നും രേണു സുധി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു. രേണു സുധിയുടെ വിഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ടെന്നും ഇവനൊക്കെ സബ്ബിനകത്ത്(സബ്സ്ക്രിപ്ഷൻ) കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നതെന്നും രേണു പറയുന്നു. അതൊരു ലൈവ് ആയിരുന്നുവെന്നും ആരും തെറ്റിദ്ധരിക്കരുത് എന്നും രേണു പറയുന്നു.
രേണു സുധിയുടെ വാക്കുകൾ
Read more
‘രേണു സുധിയുടെ വിഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്ബിനകത്ത്(സബ്സ്ക്രിപ്ഷൻ) കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവ് ആയിരുന്നു. ഞാൻ ആർക്കും പഴ്സനലി ചാറ്റ് ചെയ്ത് വിഡിയോ അയച്ചു കൊടുത്തതല്ല. ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ഉച്ചയ്ക്ക് ലൈവ് പോയ വിഡിയോ ആണത്. ഒരുപാട് നാളായി ലൈവ് ചെയ്തിട്ട്, അതുകൊണ്ട് പോയതാണ്. ആ ലൈവ് പോയ വിഡിയോയാണ് ഇവന്മാർ ആസ്വദിച്ചിട്ട്, സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിട്ടിരിക്കുന്നത്. അതേത് നാറികളാണെങ്കിലും, ഇതൊക്കെയാണോ നിൻ്റെ പരിപാടി. എന്റെ ചുണ്ട് നിങ്ങൾ നോക്ക്, ഇത് പൊട്ടിയിരിക്കുകയാണ്, അത് കാലാവസ്ഥയുട പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു. ചുണ്ടെല്ലാം പൊട്ടിയിരിക്കുന്നതാണ് ലൈവിൽ വന്ന് കാണിച്ച് തന്നത്. നീ എന്താ ഓർത്തത്, ഇനി ഞാൻ ലൈവ് പോകില്ലെന്നോ? ഞാൻ ഇനിയും ലൈവ് പോകും, നീ അത് വീണ്ടും സ്ക്രീൻഷോട്ട് എടുത്ത് പുറത്ത് വിടെടാ’.







