മലയാളത്തില്‍ ഡീഗ്രേഡിംഗ് കൊണ്ട് വീണുപോയ സിനിമകള്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല: ഷാജി നടേശന്‍

മലയാളത്തില്‍ ഡീഗ്രേഡിങ് കൊണ്ട് വീണുപോയ സിനിമകള്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍. നല്ല സിനിമയാണെങ്കില്‍ എന്ത് ഡീഗ്രേഡിങ്ങ് ഉണ്ടെങ്കിലും സിനിമയെ അത് ബാധിക്കുന്നില്ലെന്നും ഭീഷ്മ പര്‍വ്വം, ലൂസിഫര്‍, പുലിമുരുഗന്‍ എന്നിവ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഡീഗ്രേഡിങ്ങ് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പോലെ സിനിമയിലും അവസ്ഥയുണ്ട്. നല്ല സിനിമയാണെങ്കില്‍ എന്ത് ഡീഗ്രേഡിങ്ങ് ഉണ്ടെങ്കിലും സിനിമയെ അത് ബാധിക്കുന്നില്ല. നല്ല സിനിമയാണെങ്കില്‍ തിയേറ്ററില്‍ കളക്ഷന്‍ ഉണ്ടാകും. ഭീഷ്മപര്‍വ്വം അത്തരത്തിലൊരു സിനിമയാണ്. പുലിമുരുകന്‍, ലൂസിഫര്‍ തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.’

‘രണ്ട് സൂപ്പര്‍ താരങ്ങളുടെയും സിനിമകളും മോശമായ രീതിയില്‍ പോവുകയും ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഡീഗ്രേഡിങ് കൊണ്ട് വീണുപോയ സിനിമകള്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സിനിമ മോശമായത്കൊണ്ട് തന്നെയാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്’ റിപ്പോട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി നടരാജന്‍ പറഞ്ഞു.

കഴിവുള്ള സംവിധായകരും തിരക്കഥാകൃത്തുക്കലും ഉള്ള ഇന്‍ഡസ്ട്രിയാണ് നമ്മുടേതെന്നും എന്നാല്‍ ബജറ്റ് പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലിയ ബജറ്റിലുള്ള സിനിമകള്‍ ചെയ്യാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറായാല്‍ 2023 ല്‍ നാലോ അഞ്ചോ വലിയ സിനിമകള്‍ മലയാളത്തില്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.