എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്; വസ്ത്രധാരണത്തെച്ചൊല്ലി വിമര്‍ശനം, മറുപടിയുമായി ഭാവന

കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്. നടി വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഭാവന ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്. ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം.

ടോപ്പിനു താഴെ ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. ഇപ്പോഴിതാ വിമര്‍ശകരോട് പ്രതികരിച്ചിരിക്കുകയാണ് നടി.

Read more

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേര്‍ന്നതാണ് ആ ടോപ്പ്. ഇത് നിരവധി ആളുകള്‍ ഉപയോഗിക്കുന്നതുമാണ്. അല്ലാതെ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്നയാളല്ല താന്‍. എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ഇതിലൂടെ അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ കിട്ടട്ടെ, തനിക്ക് അവരോട് ഒന്നും പറയാനില്ല.- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പ്രതികരിച്ചു.