'കല്യാണം കഴിച്ചതോടെ സിനിമയിൽ ഞാൻ സേഫ് ആയെന്ന് കണ്ടെത്തുന്നവരുണ്ട്, അത് ഞാൻ അംഗീകരിക്കില്ല'; റിമ കല്ലിങ്കൽ

കല്യാണം കഴിച്ചതോടെ സിനിമയിൽ താൻ സേഫ് ആയെന്ന് കരുതുന്നത് അംഗീകരിക്കില്ലെന്ന് റിമ കല്ലിങ്കൽ. വനിതയിൽ നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്. സിനിമ എന്ന കരിയർ റിമക്ക് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല എന്നാണോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. കല്യാണം കഴിച്ചതോടെ സിനിമയിൽ ഞാൻ സേഫ് ആയെന്ന് കണ്ടെത്തുന്നവരുണ്ടെന്നും എന്നാൽ അത് താനും ഭർത്താവ് ആഷിക്കും അംഗീകരിക്കില്ല എന്നാണ് റിമ പറയുന്നത്.

സിനിമ തനിക്ക് ഈസി വേ ആയിരുന്നില്ലെന്നും റിമ പറയുന്നു. തന്റെ മേൽ ഒരു അധികാരവും ആഗ്രഹിക്കാത്ത ആളാണ് തന്റെ ഭർത്താവ് ആഷിക് എന്നും ആഷിക്കാണ് തന്നെ സിനിമയിൽ നിലനിർത്തുന്നതെന്നു പറയുന്നത് അവനോടു തന്നെ ചെയ്യുന്ന തെറ്റാണെന്നും റിമ പറയുന്നുണ്ട്. സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് അറിയാത്തവരാണ് ഇതു പറയുന്നതെന്നും റിമ കൂട്ടിച്ചേർത്തു.

അതേസമയം ഒരു മത്സരത്തിലും ഒറ്റയ്ക്ക് പെർഫോം ചെയ്‌ത്‌ സമ്മാനം വാങ്ങാവുന്ന വീട്ടിൽ അല്ല താൻ വളർന്നതെന്നും റിമ പറയുന്നു. യൂത്ത് ഫെസ്‌റ്റിവലിനൊക്കെ എന്നെ ഇടിപിടിച്ചു പങ്കെടുപ്പിക്കാനൊന്നും അറിയാത്ത പാവം അമ്മയാണ് തന്റേതെന്നും അതുകൊണ്ടു തന്നെ സംഘനൃത്തം, ഒപ്പന, തിരുവാതിര ഇങ്ങനെ ഗ്രൂപ്പ് ഐറ്റത്തിലാണു ശ്രദ്ധിച്ചതെന്നും റിമ ഓർമ്മിക്കുന്നു. അതുമാത്രമേ നമ്മളെക്കൊണ്ടു കൂട്ടിയാൽ കൂടൂ എന്ന് കുട്ടിക്കാലത്തെ തിരിച്ചറിഞ്ഞതാണെന്നും റിമ പറയുന്നുണ്ട്.

റിമയുടെ വാക്കുകൾ

സിനിമ എനിക്ക് ‘ഈസി വേ’ അല്ല. കരിയർ തുടങ്ങുന്നതു മുതൽ ഈ നിമിഷം വരെ അങ്ങനെയാണ്. കല്യാണം കഴിച്ചതോടെ സിനിമയിൽ ഞാൻ സേഫ് ആയെന്ന് ‘കണ്ടെത്തുന്നവരുണ്ട്’. അത് ഞാനും ആഷിക്കും അംഗീകരിക്കില്ല. എൻ്റെ മേൽ ഒരു അധികാരവും ആഗ്രഹിക്കാത്ത ആളാണ് ആഷിക്. അപ്പോൾ ആഷിക്കാണ് എന്നെ സിനിമയിൽ നിലനിർത്തുന്നതെന്നു പറയുന്നത് അവനോടു തന്നെ ചെയ്യുന്ന തെറ്റാണ്. സിനിമയിലേക്കുള്ള എൻ്റെ യാത്രയെക്കുറിച്ച് അറിയാത്തവരാണ് ഇതു പറയുന്നത്. ഒരു മത്സരത്തിലും ഒറ്റയ്ക്ക് പെർഫോം ചെയ്‌ത്‌ സമ്മാനം വാങ്ങാവുന്ന വീട്ടിൽ അല്ല ഞാൻ വളർന്നത്. യൂത്ത് ഫെസ്‌റ്റിവലിനൊക്കെ എന്നെ ഇടിപിടിച്ചു പങ്കെടുപ്പിക്കാനൊന്നും അറിയാത്ത പാവം അമ്മയാണ് എന്റെത്. അതുകൊണ്ടു തന്നെ സംഘനൃത്തം, ഒപ്പന, തിരുവാതിര ഇങ്ങനെ ഗ്രൂപ്പ് ഐറ്റത്തിലാണു ശ്രദ്ധിച്ചത്. അതുമാത്രമേ നമ്മളെക്കൊണ്ടു കൂട്ടിയാൽ കൂടൂ എന്ന് കുട്ടിക്കാലത്തെ തിരിച്ചറിഞ്ഞതാണ്.

Read more