ആര്യ ബഡായിയും സിബിൻ ബഞ്ചമിനും മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് സെലിബ്രിറ്റികളാണ്. മുൻപ് വിവാഹം കഴിഞ്ഞ ഇരുവർക്കും മക്കളുണ്ട്. ഈ അടുത്താണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മകളുടെ പൂർണ സമ്മതപ്രകാരമാണ് വിവാഹം നടന്നത്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന്റെ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
തിരുച്ചിത്രമ്പലം എന്ന സിനിമയുടെ കഥയും തന്റെയും സിബിന്റെയും ജീവിതവും ഒരുപോലെയാണെന്നും പറയുകയാണ് ആര്യ. ശരിയായ സമയത്ത് ശരിയായ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരും. ചിലപ്പോൾ നമ്മൾ ചില തെറ്റായ വഴികളിലൂടെ പോയെന്നിരിക്കും. അതൊരു അനുഭവമായി എടുത്താൽ മതി. ജീവിതമാണ്. പക്ഷെ ഒടുവിൽ നമ്മൾ ഒരു സ്റ്റോപ്പിൽ എത്തും. അതാണ് അനുയോജ്യനായ പങ്കാളി. അതിന് പ്രായമോ സമയമോ ഇല്ല.
ഞങ്ങൾ ഇന്നൊരു തീരുമാനമെടുത്തു. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സ്ഥലത്താണ് പ്രോഗ്രാമെങ്കിൽ ഖുശി ഞങ്ങളുടെ കൂടെ ഉണ്ടാകും. രണ്ട് പേർക്കും രണ്ട് സ്ഥലത്താണ് പ്രോഗ്രാമെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമെെസ് ചെയ്യണം എന്നാണ് തീരുമാനമെന്നും സിബിനും ആര്യയും പറയുന്നു.
ഒരു കുട്ടിയെ ആഗ്രഹിക്കുന്ന അച്ഛൻ സിബിനിലുണ്ടെന്ന് ഞാൻ മനസിലാക്കി. അത് കണ്ട് അനുഭവിച്ച ആളായത് കൊണ്ട് എനിക്കറിയാം. കൊച്ചിനെ വളർത്താൻ മുട്ടി നിൽക്കുന്ന അച്ഛനാണ്. അതിനുള്ള ചാൻസ് സിബിന് കിട്ടുന്നില്ല. കുറേ പരിശ്രമിച്ചിട്ടും കിട്ടുന്നില്ലായിരുന്നു എന്നും ആര്യ പറഞ്ഞു.







