ആട് 2 ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രൂക്ഷ പ്രതികരണവുമായി നടൻ വിനായകൻ. ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ലെന്നും വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിൽ സംഘട്ടനമൊരുക്കിയവരെയും അപകടവാർത്തയ്ക്ക് കമന്റുകളിൽ വന്ന വിമർശനങ്ങൾക്കുമാണ് വിനായകൻ ഇത്തരത്തിൽ രൂക്ഷമായ ഭാഷയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
വിനായകന്റെ അപകടവാർത്തയ്ക്കും ആശുപത്രിവാസത്തിനും ശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണം ഉയർന്നിരുന്നു. വിനായകൻ്റെ തന്നെ പഴയ പോസ്‌റ്റുകളും പ്രതികരണങ്ങളും ഉപയോഗിച്ചായിരുന്നു സൈബറാക്രമണം. ഉമ്മൻ ചാണ്ടിയുടേയും വിഎസ്സിന്റേയും മരണസമയത്ത് വിനായകൻ പങ്കുവച്ച പോസ്‌റ്റുകളുമായാണ് സൈബറിടം വിനായകനെതിരെ തിരിഞ്ഞത്. കമൻ്റുകളോട് അതിരൂക്ഷമായാണ് വിനായകൻ പ്രതികരിച്ചത്.
തന്റെ കൂടെയുള്ള ജനം ഇപ്പോഴും കൂടെത്തന്നെണ്ടെന്നും അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു എന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ലെന്നും പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട എന്നും വിനായകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
വിനായകന്റെ
കൂടെയുള്ള ജനം ഇപ്പോഴും വിനായകൻറെ കൂടെത്തന്നെയുണ്ട് അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു
നിന്റെയൊക്കെ വീട്ടില്
അമ്മയും അച്ഛനും ഭാര്യയും മക്കളും തളർന്നു കിടക്കുമ്പോ
നീയൊക്കെ തൊലിച്ചാൽ മതി വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും
നിന്നെയൊക്കെ പോലെ
ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല
വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ
വിനായകൻ ചത്താലും ജീവിച്ചാലും
ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല
“കർമ്മ”
എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട വിനായകന്റെ
കർമ്മഫലം
വിനായകൻ അനുഭവിച്ചോളും ,
അത് കൊണ്ട്
പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട …
എന്റെ തന്തയും
ചത്തു
സഖാവ് വി എസ്സും
ചത്തു
ഉമ്മൻ ചാണ്ടിയും
ചത്തു
ഗാന്ധിയും ചത്തു
നെഹ്രുവും ചത്തു
ഇന്ദിരയും ചത്തു
രാജീവും ചത്തു
കരുണാകരനും ചത്തു
ജോർജ് ഈഡനും ചത്തു
നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു
ചത്തു
ചത്തു
ചത്തു
അഹംഭവിച്ചവനല്ല..വിനായകൻ അഹംകരിച്ചവനാണ് വിനായകൻ …
കാലം എന്നെ കൊല്ലുന്നതു വരെ
ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും …
ജയ് ഹിന്ദ്
Merry Christmas







