ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതായാണ് സിനിമയിലുള്ളത്, ആ സിനിമ ഒഴിവാക്കി; സിനിമയിൽ പോലും ഞാൻ എന്റെ സുഹൃത്തിനെ ചതിക്കില്ല : ജി.വി പ്രകാശ് കുമാർ

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ജി.വി പ്രകാശ് കുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

രായൻ എന്ന സിനിമയിൽ സഹോദരങ്ങളിൽ ഒരാളായി അഭിനയിക്കാൻ തന്നെ വിളിച്ചെന്നും എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതുകൊണ്ട് താൻ വേണ്ടെന്ന് വച്ചെന്നുമാണ് ജി.വി പ്രകാശ് കുമാർ പറഞ്ഞത്. ‘രായൻ എന്ന സിനിമയിൽ മൂന്ന് സഹോദരങ്ങളിൽ ഒരാളുടെ വേഷം ചെയ്യാൻ ധനുഷ് എന്നെ വിളിച്ചിരുന്നു. എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതായാണ് സിനിമയിൽ ഉള്ളത്. അതുകൊണ്ട് ഞാൻ ആ സിനിമ ഒഴിവാക്കി. സിനിമയിൽ പോലും ഞാൻ എന്റെ സുഹൃത്തിനെ ചതിക്കില്ല’ എന്നുമായിരുന്നു ജി.വി പ്രകാശിന്റെ വാക്കുകൾ.

അതേസമയം, ഒക്ടോബർ ഒന്നിന് ഇഡ്‌ലി കടൈ പുറത്തിറങ്ങും. ചിത്രത്തിൽ അരുൺ വിജയ്യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനും ധനുഷും ചേർന്നാണ് ഇഡ്‌ലി കടൈയുടെ നിർമാണം. ജി വി പ്രകാശ് കുമാറാണ് സംഗീതം.

Read more