'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്, തിരുത്താൻ ഇനിയും സമയമുണ്ട്'; ആലപ്പി അഷ്റഫ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും ബി​ഗ് ബോസ് താരവുമായ രേണു സുധിക്കെതിരെ ആലപ്പി അഷ്റഫ്. രേണു സുധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിനിടെയിലാണ് ആലപ്പി അഷ്റഫ് തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. സഹായിച്ചവരെ രേണു വിഷമിപ്പിച്ചുവെന്നും അറിവില്ലായ്മ കൊണ്ട് വന്ന തെറ്റുകളാണെന്ന് മനസിലാക്കി രേണു സുധിക്ക് സ്വയം തിരുത്താൻ ഇനിയും സമയമുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ബിഷപ്പ് നോബിൾ ഫിലിപ്പ് ദാനം നൽകിയ ഭൂമി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിവാദ​ങ്ങൾ തുടങ്ങിയത്. വിഷത്തിൽ രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചിം നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. എന്നാൽ സുധിയുടെ മരണ ശേഷം ബിഷപ്പ് നോബിൾ ഫിലിപ്പ് കുടുംബ സ്വത്തിൽ നിന്നും ഏഴ് സെറ്റ് സ്ഥലം വീട് വയ്ക്കാൻ നൽകി. അവിടെ കെഎച്ച്ഡിഇസി എന്ന സംഘടന വീടും വച്ചു നൽകിയെന്ന് പറഞ്ഞ ആലപ്പി അഷ്റഫ് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞുവെന്നാണ് പറയുന്നത്.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ രേണുവിന് സെലിബ്രിറ്റി പട്ടം ചാർത്തപ്പെട്ടു. പിന്നീട് രേണുവിന്റെ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം സംഭവിച്ചു. തിരക്കുകളുടെ നാളുകളായിരുന്നു അങ്ങോട്ട്. ഉദ്ഘാടനങ്ങളും വിദേശ യാത്രകളുമൊക്കെയായി സന്തോഷത്തിന്റെ നാളുകൾ. അവരുടെ മാറ്റത്തിലും ഉയർച്ചയിലും അഭ്യൂതയ കാംക്ഷികളായ എല്ലാവരും സന്തോഷിക്കുകയും ചെയ്തു. അബലയായ സ്ത്രീ പൊരുതി നേടിയ വിജയമെന്ന് പറഞ്ഞ് പലരും അവരെ പ്രശംസിച്ചു.

സുധിയുടെ മരണ ശേഷം ബിഷപ്പ് നോബിൾ ഫിലിപ്പ് കുടുംബ സ്വത്തിൽ നിന്നും ഏഴ് സെറ്റ് സ്ഥലം വീട് വയ്ക്കാൻ നൽകി. അവിടെ കെഎച്ച്ഡിഇസി എന്ന സംഘടന വീടും വച്ചു നൽകി. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് ബിഷപ്പിന്റെയും ഫിറോസിന്റെയും മഹത്തായ സംഭാവനയായിരുന്നു ഈ വീട്. എന്നാലിന്ന് കരുണ കാണിച്ച ആ വലിയ മനസിന്റെ ഉടമകൾ ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച് രം​ഗത്തെത്തി. ​ഗുണ്ടകളെ പേടിച്ച്, ജീവനിൽ ഭയന്ന് കഴിയുന്നത് ഒരു സാധാരണ വ്യക്തയല്ല. ഏഴ് സെന്റ് സ്ഥലം നൽകിയ ബിഷപ്പ് ആണ്.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്. വീട് വച്ച് നൽകിയത് മുതലാണ് രേണുവിന്റെ കുറ്റപ്പെടുത്തലുകൾ തുടങ്ങിയതെന്ന് ബിഷപ്പ് പറയുന്നു. വീട് വച്ച് നൽകിയ സംഘടനയുടെ ക്രെഡിബിലിറ്റിയെ സാരമായി ബാധിച്ചു. “പിആർ വർക്ക് ചെയ്യുന്നവരും സുഹൃത്തുക്കളും എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. എന്നെ കൊലപ്പെടുത്താൻ രണ്ട് മൂന്ന് തവണ ആളുകൾ വന്നു. ഞാൻ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ട് എന്ന് ബിഷപ്പ് പറയുന്നുവെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

Read more