മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് നൈല ഉഷ

 

തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് നടി നൈല ഉഷ. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നുമാണ് നൈല പറയുന്നത്. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും തലവേദനകളൊക്കെ ഉണ്ടാകുമെങ്കിലും അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്നും നൈല പറഞ്ഞു.

ഈ കൊറോണ വന്ന് വീട്ടിലിരുന്ന സമയത്താണ് ചില കാര്യങ്ങള്‍ മനസ്സിലായത്. ഓടിനടന്ന് തിരക്കുപിടിച്ച് നടക്കുമ്പോള്‍ അതിനിടെ ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോള്‍ കിട്ടുന്ന ആ സുഖം ഫുള്‍ ടൈം വീട്ടില്‍ അടച്ചിട്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നി. ഫുള്‍ ബിസിയായി ഇരിക്കാന്‍ തന്നെയാണ് ഇഷ്ടം. നടി പറഞ്ഞു.

പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രമാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയത്. ഷറഫുദ്ദീന്‍, അപര്‍ണ്ണ ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.